ശബരിമല പുതിയ മേൽശാന്തിമാർ പ്രഖ്യാപിക്കപ്പെട്ടു; ശബരിമലയിലേക്ക് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറത്തേക്ക് എ. ദാമോദരൻ നമ്പൂതിരിയും


ഷീബ വിജയൻ


ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മുമ്പും മൂന്നുതവണ അദ്ദേഹം ശബരിമല മേൽശാന്തി പട്ടികയിലെത്തിയിട്ടുണ്ട്. കോഴിക്കോട് വടകര സ്വദേശിയാണ് മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എ. ദാമോദരൻ നമ്പൂതിരി. ഞായറാഴ്‌ച സോപാനത്തും മാളികപ്പുറം ക്ഷേത്രത്തിലുമായി പകൽ 7.30ന് നടന്ന നറുക്കെടുപ്പിലാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി. അർജുനന്‍റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത്‌ ശർമദ ആർ. വർമയുടെയും മകനായ ദേവനന്ദനാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. തൃപ്പൂണിത്തുറ ലക്ഷ്‌മി വിലാസം പാലസിൽ മൈഥിലിരാജ– രഞ്‌ജിത്ത് രാജൻ ദമ്പതികളുടെ മകൾ അനശ്വരയാണ്‌ മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.

article-image

fdsfdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed