കെ.ഡി.പി.എ ഒപ്പരം മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് റാമിന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: തൊഴിലാവശ്യാർത്ഥം യുകെയിലേക്ക് പോകുന്ന കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ (ഒപ്പരം) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മെമ്പർഷിപ്പ് സെക്രട്ടറിയുമായ രഞ്ജിത്ത് റാമിന് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം ആശംസിച്ചു. നാസർ ടെക്സിം, സുരേഷ് പൂണ്ടൂർ, ജയപ്രകാശ്, മണി മാങ്ങാട്, രാജീവ് കെ.പി, അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അസോസിയേഷനിൽ രഞ്ജിത്ത് റാം നൽകിയ സേവനങ്ങൾ മുൻനിർത്തി ഭാരവാഹികൾ അദ്ദേഹത്തിന് ഉപഹാരം കൈമാറി. തുടർന്ന് രഞ്ജിത്ത് റാം യാത്രയയപ്പ് യോഗത്തിന് നന്ദിയും മറുപടി പ്രസംഗവും നടത്തി.
േോേി

