പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ കേസെടുക്കാത്ത പൊലീസ്, രാഹുൽ ഗാന്ധിയെ വിമർശിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുകയാണെന്ന് ആർ. ശ്രീലേഖ
ശാരിക
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ആർ. ശ്രീലേഖ. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ കേസെടുക്കാത്ത പൊലീസ്, രാഹുൽ ഗാന്ധിയെ വിമർശിച്ചാൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിന്റേത് ഇരട്ടനീതിയാണെന്നും അവർ ആരോപിച്ചു.
മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് എന്ന ശ്രീലേഖയുടെ വിവാദ പരാമർശത്തിലാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രവർത്തകർക്കിടയിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് എഫ്.ഐ.ആർ.
ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയാത്ത മാനനഷ്ട കേസാണെന്നും, എന്നാൽ രാഹുൽ ഗാന്ധിയെക്കുറിച്ച് പരാതി കിട്ടിയാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ചുമത്തുകയാണെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ോേിേിേ

