ഫ്‌ളെക്സി­ പെ­ർ­മി­റ്റ് സംവി­ധാ­നം ഐക്യരാ­ഷ്ട്രസഭയിൽ അവതരി­പ്പി­ച്ചു­


മനാമ : വിദേശ തൊഴിലാളികൾക്ക് സ്പോൺസറെ കൂടാതെ തൊഴിൽ ചെയ്യാൻ അനുവദിക്കുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽഎംആർഎ) ഫ്‌ളെക്സി പെർമിറ്റ് ഇന്നലെ ഐക്യരാഷ്ട്രസഭാ ഫോറത്തിൽ അവതരിപ്പിച്ചു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫോറത്തിൽ, ബഹ്‌റൈനെ പ്രതിനിധീകരിച്ച് എൽ.എം.ആർ.എ സി.ഇ.ഒ ഒസാമ അബ്ദുള്ള അൽ അബിസി പങ്കെടുത്തു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര,  പ്രാദേശിക വിപണി ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെയാണ് ഫ്‌ളെക്സി പെർമിറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്ക് ഒന്നിലധികം തൊഴിലുടമകൾക്ക് ഫുൾടൈം ആയോ പാർടൈം ആയോ ജോലി ചെയ്യാൻ അവസരമൊരുക്കുന്നതാണ് ഫ്‌ളെക്സി പെർമിറ്റ്. ഇവർ 200 ബഹ്‌റൈൻ ദിനാർ വിസ ഫീസായും ആരോഗ്യ സംരക്ഷണത്തിനായി 144 ബഹ്‌റൈൻ ദിനാറും അടയ്ക്കേണ്ടതായുണ്ട്. കൂടാതെ ഹെൽത്ത് ഇൻഷുറൻസായി പ്രതിമാസം 30 ബഹ്‌റൈൻ ദിനാർ വീതവും അടയ്ക്കണം. 2016 ലാണ് ഫ്‌ളെക്സി പെർമിറ്റ് ആരംഭിക്കുന്നത്. 2018 ജനുവരിയിൽ 2,000 വിദേശ തൊഴിലാളികൾ നിയമപരമായി ഫ്‌ളെക്സി പെർമിറ്റ് എടുത്തതായും കണക്കുകൾ സൂചിപ്പിക്കുന്നു.

കുറഞ്ഞ ചിലവിൽ, നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി ബഹ്‌റൈനിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫ്‌ളെക്സി പെർമിറ്റ് രാജ്യത്തെ പ്രാപ്തരാക്കുന്നുവെന്ന് ഒസാമ അബ്ദുള്ള അൽ അബിസി പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ ഘട്ടമെന്ന നിലയിൽ 48,000 പെർമിറ്റുകൾ രണ്ട് വർഷത്തിനുള്ളിൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെർമിറ്റ് ഉടമയുടെ അടിസ്ഥാന വിവരങ്ങളും ഫോട്ടോയും ഉൾപ്പെടുന്ന ഒരു നീല കാർഡാണ് പെർമിറ്റ്. തൊഴിൽ മേഖലയിലെ നിയമവിരുദ്ധ നടപടികൾ കുറയ്ക്കാൻ പെർമിറ്റിന് സാധിച്ചിട്ടുണ്ട്. കുടിയേറ്റത്തൊഴിലാളികളുടെ കാര്യത്തിൽ മികച്ച മാതൃകയായി ഫ്‌ളെക്സി പെർമിറ്റ് യു.എൻ എക്കണോമിക് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റ് ഏഷ്യ (ഇ.എസ്.സി.ഡബ്ല്യൂ.എ) അംഗീകരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed