മധ്യപ്രദേശിൽ തീർഥാടർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി രണ്ട് പൊലീസുകാരുൾപ്പെടെ 12 പേർ മരിച്ചു


ഷീബ വിജയൻ

മധ്യപ്രദേശിലെ ഗ്വാളിയാറിൽ ശീതല മാതാക്ഷേത്രത്തിന് സമീപം തീർഥാടർക്ക് ഇടയിലേക്ക് നെല്ല് കയറ്റി വന്ന ട്രക്ക് പാഞ്ഞുകയറി ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പൊലീസുകാരുൾപ്പെടെ 12 പേർ മരണപ്പെട്ടു. കുത്തനെയുള്ള ഇറക്കം ഇറക്കിവരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് പൊലീസിന്റെ ചെക്ക് പോയിന്റ് തകർത്ത് തീർഥാടർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ക്ഷേത്രത്തിന്റെ ഗേറ്റും ചുറ്റുമതിലും പൂർണ്ണമായി തകർന്നു. സംഭവത്തിൽ 29-ഓളം പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതായും ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നും ഗ്വാളിയാർ എസ്.എസ്.പി ധർമ്മവീർ സിംഗ് അറിയിച്ചു.

ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള മേഖലയിലൂടെയാണ് ട്രക്ക് കടന്നുവന്നതെന്നും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.

article-image

dsfdfsdfdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed