ബി.ഐ.സിയിൽ സാന്റാനയുടെ സംഗീത പരിപാടി


മനാമ : പത്ത് തവണ ഗ്രാമി ജേതാവായ കാർലോസ് സാന്റാന ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (ബി.ഐ.സി.) ഏപ്രിൽ 6ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ലോക സംഗീതത്തിന്റെ ഐതിഹാസിക ശബ്ദമായ സാന്റാനയുടെ ആഫ്രോ− ലാറ്റിൻ− ബ്ലൂസ് റോക്ക് ഫ്യൂഷൻ സംഗീത ലോകത്തെ അതിർവരന്പുകൾ തകർക്കുന്നതാണ്. ലോകമെന്പാടുമായി 100 മില്ല്യൺ എണ്ണം വിറ്റ് റെക്കോർഡിടാൻ സാന്റാനയുടെ ആൽബത്തിന് സാധിച്ചു. ഇന്നുവരെ, സാന്റാനയ്ക്ക് പത്ത് ഗ്രാമി അവാർഡുകളും മൂന്ന് ലാറ്റിൻ ഗ്രാമി അവാർഡുകളും ലഭിച്ചു. സാന്റാനയുടെ “സ്മൂത്ത്” എന്ന ഒരൊറ്റ പ്രോജക്റ്റ് ആ വർഷത്തെ ആൽബം ഓഫ് ദ് ഇയർ ഉൾപ്പെടെ ഒൻപത് ഗ്രാമി അവാർഡുകൾ നേടി.

ബഹ്‌റൈനിലെ സാന്റാനയുടെ ആദ്യത്തെ പ്രകടനമായ പരിപാടിയിൽ വുഡ്സ്റ്റാക്ക്, സൂപ്പർനാച്ചുറൽ, ബിയോണ്ട് തുടങ്ങിയ ഹിറ്റുകൾ ആലപിക്കും. എക്കാലത്തെയും ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ 15ാം സ്ഥാനമാണ് റോളിഗ് സ്റ്റോൺ സാന്റാനയ്ക്ക് നൽകിയത്. 

ഈ വർഷത്തെ ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻപ്രിക്ക്‌ മൂന്ന് ദിവസത്തെയും ടിക്കറ്റ് കരസ്ഥമാക്കിയവർക്ക് സംഗീത നിശയിൽ പങ്കെടുക്കാം. ബി.ഐ.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.bahraingp.com , ബഹ്‌റൈൻ സിറ്റി സെന്ററിലേയും സീഫ് മാളിലേയും ബി.
ഐ.സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിന്നോ, ഹോട്ട്ലൈൻ നന്പറായ +973−17−450000ൽ വിളിച്ചോ ടിക്കറ്റ് വാങ്ങാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed