യെമനിൽ ഹൂതികളുടെ മിസൈൽ ആക്രമണം; യാത്രാവിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു


ഷീബ വിജയൻ


യെമനിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏദൻ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഹൂതികളുടെ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽനിന്ന് യാത്രാവിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഈജിപ്ത് തലസ്ഥാനമായ കയ്റോയിലേക്ക് പറക്കാനൊരുങ്ങിനിന്ന യെമനിയ എയർവേയ്സിന്റെ ഐ.വൈ 612 വിമാനത്തിൽനിന്ന് 500 മീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. പ്രധാന റൺവേയിൽനിന്ന് 100 മീറ്റർ മാത്രം അകലെയായിരുന്നു സ്ഫോടനം നടന്നതെങ്കിലും യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഹൂതികളുടെ ആക്രമണത്തിൽ സൗദി സഖ്യസേനയുടെ ആയുധപ്പുര തകരുകയും, റിയാദ് ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകൾ സൗദി സഖ്യസേന തകർക്കുകയും ചെയ്തു. പ്രത്യാക്രമണത്തിൽ ഹൂതികളുടെ മിസൈൽ ലോഞ്ചറുകളും തകർക്കപ്പെട്ടു.

article-image

cxvcvxcvxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed