99-ാം വയസ്സിൽ വിമാനത്തിന്റെ ചിറകിൽ സാഹസിക പ്രകടനം നടത്തി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഹെൽഗ ഡഫി
ഷീബ വിജയൻ
99-ാം വയസ്സിൽ പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ചിറകിൽ സ്വയം ബന്ധിച്ച് ആകാശത്ത് സാഹസിക പ്രകടനം നടത്തി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ ഹെൽഗ ഡഫിയുടെ വിശേഷങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. പ്രായത്തെ വെല്ലുവിളിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ വിങ് വാക്കറായി ചരിത്രം കുറിച്ച ഹെൽഗ, ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റർഷെയറിലുള്ള ആർ.എഫ്.സി റെൻകോംബ് എയർഫീൽഡിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.
ടെലിവിഷനിൽ 97-ാം വയസ്സിൽ വിങ് വാക്കിങ് നടത്തി റെക്കോർഡ് സ്വന്തമാക്കിയ ബെറ്റി ബ്രൊമേജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹെൽഗ ഈ സാഹസികതയ്ക്കായി തയ്യാറെടുത്തത്. ജർമനിയിൽ ജനിച്ച് നിലവിൽ ഇംഗ്ലണ്ടിലെ ഡെവിസസിലുള്ള കെയർ ഹോമിൽ താമസിക്കുന്ന ഹെൽഗ, ഈ റെക്കോർഡിനൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിനും മാതൃകയായി. വിൽറ്റ്ഷെയർ ആൻഡ് ബാത്ത് എയർ ആംബുലൻസിനായി 1,300 പൗണ്ടിലധികം സമാഹരിക്കാനും ഈ പരിപാടിയിലൂടെ സാധിച്ചു. പ്രായം കൂടുമ്പോൾ പുതിയ അനുഭവങ്ങൾ തേടാനുള്ള ആഗ്രഹം അവസാനിക്കില്ലെന്ന് ഹെൽഗയുടെ ഈ വിജയം ഒരിക്കൽ കൂടി തെളിയിക്കുന്നു.
vcvxcvxcvx

