യാത്രയയപ്പ് നൽകി


മനാമ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു. ചടങ്ങിൽ− നാൽപത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് തിരിക്കുന്ന ഒ.ഐ.സി.സി കണ്ണൂർ ജില്ലാ സീനിയർ മെന്പർ ജയചന്ദ്രൻ നാരോത്തിന് (ബഹ്റൈൻ ഗ്യാസ്) യാത്രയയപ്പ് നൽകി. കണ്ണൂർ ജില്ലാ പ്രസിഡണ്ട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, സെക്രട്ടറി ജവാദ് വക്കം, മുനീർ കൂരൻ എം.ടി വിനോദ് കുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് രവി കണ്ണൂർ മൊമെന്റോ കൈമാറി. സുധീർ, അശ്‌റഫ്, അനൂപ്, ഫിറോസ്,സനൽ, ദുർഗ്ഗാദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

You might also like

Most Viewed