മുൻ പ്രവാസി നിര്യാതയായി

മനാമ : ബഹ്‌റൈൻ മുൻ പ്രവാസിയും, പരേതനുമായ വർഗ്ഗീസ് ജോസഫിന്റെ സഹധർമ്മിണി പത്തനംതിട്ട തെന്നിക്കുളം വാളക്കുഴി പള്ളിയാങ്കൽ തങ്കമ്മ വർഗ്ഗീസ് (68) നാട്ടിൽ നിര്യാതയായി.
35 വർഷത്തോളം ബഹ്റൈൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ എയർപോർട്ട് വിഭാഗത്തിൽ നഴ്‌സായിരുന്നു.ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി മാത്യു വാളക്കുഴി ഭർതൃ സഹോദരനാണ്.