ഫാദർ ടോം ഉഴുന്നാലിന് സ്വീകരണം നൽകി
മനാമ : ബഹ്റൈൻ സന്ദർശന ത്തിനായി എത്തിയ ഫാദർ ടോം ഉഴുന്നാലിന് സിംസിന്റെ ആഭമുഖ്യത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ പൊതു സ്വീകരണം നൽകി.
സിംസ് ഗുഡ്−വിൽ ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ സിംസ് പ്രസിഡണ്ട് ബെന്നി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഇ.സി പ്രസിഡണ്ട് റവ. ജോർജ്ജ് യോഹന്നാൻ, ബഹ്‌റൈൻ മാർത്തോമ അസിസ്റ്റന്റ് വികാരി റെജി പി. എബ്രഹാം, സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജേതാവ് ഡോ. എം.എസ് സുനിൽ, സോമൻ ബേബി, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾ ദാസ്, കെ. തോമസ്, കേരളീയ സമാജം ജനറൽ സെക്രട്ടറി എൻ.കെ വീര മണി, കെ.സി.എ പ്രസിഡണ്ട് കെ.പി ജോസ്, അന്പിളി കുട്ടൻ, എബ്രഹാം ജോൺ, രാജു കല്ലുംപുറം, കോർ ഗ്രൂപ്പ് ചെയർമാൻ പി.പി ചാക്കുണ്ണി, വൈസ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കമ്മിറ്റി അംഗങ്ങളായ സണ്ണി ജോസ്, സോബിൻ ജോസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫാ.ടോം ഉഴുന്നാലിൽ മറുപടി പ്രസംഗം നടത്തി.

