ഡ്രൈവിങ്ങ് ടെസ്റ്റ് : 2017ൽ പരാജയപ്പെട്ടത് 41,000 പേർ


മനാമ : കഴിഞ്ഞ വർഷം ബഹ്‌റൈനിൽ 42,000ത്തോളം പേർ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിൽ പരാജയപ്പെട്ടതായി ഗതാഗത വകുപ്പ് വ്യക്തമാക്കി. അതേസമയം, ഇതേ കാലയളവിൽ 42,000 പുതിയ വാഹനങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. 

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 115,943 ട്രെയിനികളിൽ 74,518 പേർ (62.2 ശതമാനം പേർ) മാത്രമാണ് ടെസ്റ്റ് വിജയിച്ചതെന്ന് ട്രാഫിക് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൾ വഹാബ് അൽ ഖലീഫ പറഞ്ഞു. ഈ കാലയളവിൽ 53,575 ഡ്രൈവിംഗ് പഠന ലൈസൻസുകൾ വിതരണം ചെയ്തിട്ടുണ്ട്. ട്രാഫിക് ആപ്ലിക്കേഷൻ വഴിയും ഇ-−ഗവൺമെന്റ് പോർട്ടലിലൂടെയും 1.5 മില്യൺ അപേക്ഷകളാണ് വകുപ്പ് കൈകാര്യം ചെയ്തത്. 2016ൽ ഇലക്ട്രോണിക് അപേക്ഷകളുടെ എണ്ണം 52,000 ആയിരുന്നു. 

കഴിഞ്ഞ വർഷം ട്രാഫിക് ഡയറക്ടറേറ്റിന്റെ ട്രാഫിക് ഹോട്ട് ലൈൻ നന്പറായ 199 ലേയ്ക്ക്  126,000ൽപരം കോളുകൾ (പരാതികൾ, നിർദ്ദേശങ്ങൾ,  അപകടങ്ങൾ റിപ്പോർട്ട് ചെയ്യൽ) ലഭിച്ചു. 2017ൽ 514 ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചതായും 45,000 പേർക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ ബോധവത്കരണ പ്രൊജക്ടുകളുടെ പ്രയോജനം ലഭിച്ചതായും ഷെയ്ഖ് അബ്ദുൽ റഹ്മാൻ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed