കരകൗ­­­ശല തൊ­­­ഴി­­­ലാ­­­ളി­­­കൾ­­ക്ക് വി­­­പണി­­­ ഉറപ്പാ­­­ക്കുമെന്ന് മന്ത്രി­­­


പാലക്കാട്: കരകൗശല തൊഴിലാളികൾക്ക് വിപണി ഉറപ്പാക്കുമെന്ന് വ്യവസായ യുവജനക്ഷേമ മന്ത്രി എ.സി മൊയ്ദീൻ പറഞ്ഞു. ഇന്ദിരാഗാന്ധി മുനിസിപ്പൽ േസ്റ്റഡിയത്തിൽ നടന്ന മലബാർ ക്രാഫ്റ്റ്‌സ് മേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും കരകൗശല വിദഗ്ദ്ധരുടെ സഹായത്തോടെ അന്തർദേശീയ തലത്തിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. കേരളത്തിന്റെ തനത് സാംസ്‌കാരികമേളയായി മലബാർ ക്രാഫ്റ്റ്‌സ്‌ മേളയെ ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കെ.വി വിജയദാസ് എം.എൽ.എ അദ്ധ്യക്ഷനായി. 14 ദിവസങ്ങളിലായിനടന്ന മേളയിൽ 12 ലക്ഷത്തിലധികം പേർ എത്തി. നാലരക്കോടി രൂപയുടെ വിറ്റുവരവുണ്ടായി. ശ്രീലങ്കയിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി120ഓളം കലാകാരന്മാരാണ് മലബാർ ക്രാഫ്റ്റ്‌സ് മേളയ്ക്കെത്തിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed