ബഹ്റൈൻ കേരളീയ സമാജത്തിൽ നാടൻപാട്ട് മത്സരവും മുടിയരങ്ങും


മനാമ : ബഹ്റൈൻ  കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നാടൻ പാട്ട് മത്സരവും  ‘പാണ്ധ വാസ്’ന്‍റെ മുടിയരങ്ങും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന പരിപാടിയിൽ കലാമൂല്യമുള്ള പാട്ടുകളെ ഉൾപ്പെടുത്തിക്കൊണ്ട് അഞ്ച് പേരിൽ കുറയാത്ത ടീമുകളായി സംഘടനകൾ‍ക്കും വ്യക്തികൾ‍ക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ  താള വാദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്.

നാടൻ പാട്ട് മത്സരത്തിന്റെ വിജയത്തിനായി വനിതാ വേദിയോടൊപ്പം പത്താം വാർഷികം ആഘോഷിക്കുന്ന “ആരവംനാടൻ  പാട്ടുകൂട്ടം”  സഹകരിക്കുമെന്ന്   വനിതാ വേദി പ്രസിഡന്റ്  മോഹിനി തോമസും, സെക്രട്ടറി സുമിത്ര പ്രവീണും അറിയിച്ചു.  മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 39115221,  38044694 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed