ക്രിക്കറ്റ് ടൂർണ്ണമെന്റ് ആരംഭിച്ചു


മനാമ : ടി ട്വന്റി ക്രിക്കറ്റ് ടൂർണ്ണമെന്റിന് ഇസാടൗണിൽ  തുടക്കമായി. കെ.എച്ച്.കെ സ്പോർട്സിന്റെയും, ബഹ്റൈൻ പ്രീമിയർ ലീഗിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. 

ഇന്റക്സ് ലയൺസ്,  സ്രംമറാം ഫാൽകൺസ്, ബഹ്റൈൻ സൂപ്പർ ജയന്റ്സ്, ബ ഹ്റൈൻ നൈറ്റ് റൈഡേർസ്, അവാൻ വാരിയേഴ്സ്, ഫോർ സ്‌ക്വയർ ചലഞ്ചേഴ്‌സ് എന്നീ ആറ് ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്.

ഇത്തരം പരിപാടികളിലൂടെ രാജ്യത്ത് വിദേശനി ക്ഷേപം,  മീഡിയ ടെക്നോളജി, തൊഴിൽ അവസരങ്ങൾ എന്നിവ സൃഷ്ടിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സംഘാടകർ അവകാശപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed