റിപ്പബ്ലിക്ക് ദിനാഘോഷം; ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിച്ച് ലുലു
മനാമ: റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചു.ഇന്ത്യൻ പാരന്പര്യത്തെഅനുസ്മരിപ്പിക്കുന്ന ഭക്ഷണരീതികൾ, കലാസൃഷ്ടികൾ, ഫാഷൻ എന്നിവ ഉൾപ്പെടുത്തി
യ ആഘോഷപരിപാടികൾ ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ ഉദഘാടനം ചെയ്തു. ചടങ്ങിൽ ഭാരതി അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ബഹ്‌റൈനിലെ പഞ്ചാബി സമൂഹത്തിലെ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തികൊണ്ട് ഫാഷൻ ഷോയും അരങ്ങേറി. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട 16 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് റീജ്യണൽ മാനേജർ ജൂസർ രൂപവാല, അംബാസിഡർ അലോക് കുമാർ സിൻഹ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. കരകൗശല വിദഗ്ദ്ധരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും അലങ്കാര വസ്തുക്കൾ, കടലാസ് ചിത്രപണികൾ, പെയിന്റിങ്ങുകൾ, ജൂട്ടിന്റെ ചെരുപ്പുകൾ, രാജസ്ഥാനി വളകൾ തുടങ്ങി ആകർഷകമായ ഉൽപ്പന്നങ്ങളാണ് ഇവിടെയുള്ളത്. ലുലുവിന്റെ വിവിധ ശാഖകളിൽ ജനുവരി 30 വരെയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുള്ളത്.

