­സ്റ്റേജ് ഷോ­കൾ­ക്ക് ആളു­കളി­ല്ല; സ്വകാ­ര്യ സംഘടനകളു­ടെ­ പരി­പാ­ടി­കളിൽ നി­ന്ന് പ്രാ­യോ­ജകരും പി­ന്മാ­റു­ന്നു


മനാമ: ഇന്ത്യയിൽ നിന്നുള്ള കലാകാരന്മാരുടെയും കലാപരിപാടികളുടെയും ഗൾ‍ഫിലെ പ്രധാന തട്ടകമായിരുന്ന ബഹ്‌റൈനിൽ മലയാളികളുടെയിടയിൽ‍ േസ്റ്റജ് പരിപാടികൾ കുറയുന്നു. നേരത്തേ എല്ലാ വാരാന്ത്യങ്ങളും ബഹ്‌റൈനിലെ പ്രധാന ഹാളുകൾ കലാപരിപാടികളാൽ സജീവമാവുകയും പരിപാടികൾ നടത്താൻ സ്ഥലം ലഭിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ സമീപകാലങ്ങളിൽ‍ സ്വകാര്യ വ്യക്തികളുടെയും, രജിസ്ട്രേഷനോ അംഗീകാരമോ ഇല്ലാത്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടന്ന കലാപാരിപാടികളിൽ‍ പലതും പരാജയപ്പെട്ടതോടെയാണ് ഈ മേഖലയിൽ‍ തിരിച്ചടി നേരിട്ടുതുടങ്ങിയത്. ആളില്ലാത്ത പരിപാടികൾ‍ക്ക് സ്പോൺ‍സർ‍ഷിപ്പ് നൽ‍കാൻ പറ്റില്ലെന്ന നിലപാട് സ്ഥാപനങ്ങളും എടുത്തതോടെ േസ്റ്റജ് പരിപാടികളുടെ എണ്ണം നന്നായി കുറഞ്ഞു. േസ്റ്റജിൽ സ്ഥാപനത്തിന്റെ പേരോ ബ്രോഷറുകളിൽ ഒരു ലോഗോയോ വെയ്ക്കുന്നത് ഒഴിച്ചാൽ പ്രായോജകർക്ക് യാതൊരു വിധത്തിലുമുള്ള ഗുണങ്ങളും ലഭിക്കാതായി.

കൂണ് പോലെ മുളച്ചു പൊങ്ങിയ കടലാസ് സംഘടനകൾ അടക്കമുള്ളവർ‍ താര നിശകൾ നടത്തുകയും, ഇതിൽ‍ പലതും പരാജയപ്പെടുകയും ചെയ്തത് ഈ രംഗത്ത് പണം മുടക്ക് ശീലമാക്കിയവർ‍ക്കും തിരിച്ചടിയായിട്ടുണ്ട്. ഒരു േസ്റ്റജ് ഷോ സംഘടിപ്പിച്ചവർ തന്നെ പിന്നെയും ഇതേ രംഗത്ത് തുടരുന്നത് പ്രായോജകരിലും, നിലവാരമുള്ള ഷോകൾ ഇല്ലാതായത് കാണികളിലും മടുപ്പ് അനുഭവപ്പെടുന്നതിന് കാരണമായി. പ്രോഗ്രാമുകൾ സംഘടിപ്പിച്ച് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുകയും നാട്ടിൽ നിന്നും കൊണ്ടുവരുന്ന പ്രഗത്ഭരുടെ പ്രീതി സന്പാദിക്കലും മാത്രം ചിലർ ലക്ഷ്യമാക്കിയതോടെ ഷോകളുടെ നിലവാരം പലതും വല്ലാതെ നഷ്ടപ്പെടുകയും ചെയ്തു. ഗൾഫ് മലയാളികൾക്ക് മുന്നിൽ എങ്ങനെയും പിടിച്ചുനിൽ‍ക്കാം എന്ന തോന്നലുമായി തട്ടിക്കൂട്ട് പരിപാടിയുമായി എത്തുന്ന താരങ്ങളും നാട്ടിലെ പരിപാടി ഏജന്റുമാരും ഷോകളുടെ നിലവാരം കാത്തുസൂക്ഷിക്കാൻ ശ്രമിക്കാത്തതും േസ്റ്റജ് ഷോകളുടെ ജനപ്രീതി ഇടിച്ചു. പ്രമുഖ താരങ്ങളുടെ മുഖങ്ങൾ മാത്രം ബ്രോഷറിൽ വലുതായി വെക്കുമെങ്കിലും അവർക്കൊപ്പം നാട്ടിൽ‍ നിന്നുള്ള പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് പല ടീമുകളും ഗൾഫ് ഷോകൾക്കായി എത്തുന്നത്. സംഗീത പരിപാടികളാണെങ്കിൽ‍ കരൊക്കെയുമായി എത്തുന്നവരാണ് ഭൂരിഭാഗം പേരും. ഓർക്കസ്‌ട്ര എന്നത് ഇവിടെ കാഴ്ച്ചവസ്തു മാത്രമാണ്. മികച്ച ഓർ‍കസ്ട്ര വിദഗ്ദ്ധരുണ്ടെങ്കിൽ‍ പോലും ചില പിന്നണി ഗായകർ അടക്കമുള്ളവർ കരോക്കെ സംഗീതത്തിൽ പാടുവാനാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. ഇങ്ങിനെ സംഗീത പരിപാടികളും കേവലം ഒരു റെക്കോർഡ് പാട്ട് കേൾക്കുന്ന അവസ്ഥയിലേയ്ക്ക് താഴ്ന്നുപോയി. നിരന്തരം പരിപാടികൾ നടത്തി സാന്പത്തിക നഷ്ടം ഏറ്റുവാങ്ങേണ്ടി വന്നവരുടെ ദുരനഭവങ്ങളും ഈ രംഗത്തേയ്ക്ക് കടന്നുവരുന്നതിൽ‍ നിന്ന് ആളുകളെ പിന്നോട്ടടിപ്പിച്ചു.

അൽ‍പ്പം ചില മെഗാഷോകൾ ഒഴിച്ചാൽ പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന ചെറിയ പരിപാടികളിലൂടെ ലഭിക്കുന്ന പ്രയോജനം പോലും പ്രശസ്തരുടെ പരിപാടികൾക്ക് ലഭിക്കാതായത് വൻകിട സ്‌പോൺസർമാരെയും മാറ്റിചിന്തിപ്പിച്ചിട്ടുണ്ട്. ഇടത്തരം സംഘടനകളുടെ പരിപാടിക്ക് വേണ്ടി ചെറിയ തോതിൽ‍ പരസ്യം ചെയ്യുന്പോൾ‍ ആ സംഘടനയിലെ അംഗങ്ങളെങ്കിലും തങ്ങളുടെ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളായി മാറുമെന്ന ചിന്തയാണ് ഇപ്പോഴുള്ളത്. വലിയ മുതൽ മുടക്കില്ലാത്തെ നല്ല രീതിയിലുള്ള ഒരു പ്രചാരണം ഇത്തരം പ്രാദേശിക സംഘടനകൾ തങ്ങൾക്ക് നൽകുന്നുണ്ടെന്ന് പ്രമുഖ സ്പോൺ‍സർ‍മാരും അഭിപ്രായപ്പെടുന്നു. മുന്പ് സ്‌പോൺസർമാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ച പല മെഗാ ഷോകളും നടക്കാത്തതും പരസ്യദാതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഷോ പ്രഖ്യാപനം മാത്രം ശീലമാക്കുന്നവരുടെ ഈ രീതികൾ മനം മടുക്കുന്ന കാണികളും ധാരാളം. ഇതോടൊപ്പം സ്കൂൾ‍ പരീക്ഷകൾ‍ അടുക്കുന്നതും, സാന്പത്തിക പ്രതിസന്ധിയും, പ്രതികൂല കാലാവസ്ഥയും ഒക്കെ േസ്റ്റജ് ഷോകളിലെ എണ്ണകുറവിന് കാരണമാകുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed