സിത്രയിൽ മധ്യവയസ്‌കൻ കാറിടിച്ച് മരിച്ചു
മനാമ : മധ്യവയസ്‌കൻ ഇന്നലെ കാറിടിച്ച് മരിച്ചു. അബ്ദുൾ നൂർ റഹ്മാൻ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ആഭ്യന്തര മന്ത്രാലയം മരണം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സിത്രിയിൽ വാഹനം തട്ടി 58 കാരനായ ഏഷ്യൻ സ്വദേശി മരിച്ചതായും മേൽ നടപടികൾ സ്വീകരിച്ച് വരുന്നതായും മന്ത്രാലയം ട്വീറ്ററിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

