സു­പ്രീംകോ­ടതി­യി­ലെ­ പ്രതി­സന്ധി ­: പ്രശ്‌നപരി­ഹാ­രത്തിന് ശ്രമങ്ങൾ തു­ടരു­ന്നു­


ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിർന്ന ജഡ്ജിമാർ അഭിപ്രായപ്രകടനം നടത്തിയ സാഹചര്യത്തിൽ സുപ്രീംകോടതി ജഡ്ജിമാർ‍ക്കിടയിലെ പിളർ‍പ്പ് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പ്രശ്നങ്ങൾ‍ ഉടൻ തീരുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോർ‍ണി ജനറൽ‍ കെ.കെ വേണുഗോപാൽ‍ പറഞ്ഞു. 

വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച ജഡ്ജിമാർ നേരത്തെ ചീഫ് ജസ്റ്റിസിന് കൈമാറിയ കത്തിലും ഫുൾകോർട്ട് യോഗം വിളിച്ചുചേർക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഫുൾകോർട്ട് വിളിക്കണമെന്ന ആവശ്യം കോൺഗ്രസും ഉന്നയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. സുപ്രീംകോടതിയിലുണ്ടായ പ്രത്യേക സാഹചര്യം കോടതിക്കുള്ളിൽ തന്നെ പരിഹരിക്കണമെന്ന് ഒരു വിഭാഗം ജഡ്ജിമാർ അഭിപ്രായപ്പെടുന്നുണ്ട്. ഫുൾ കോർട്ട് വിളിച്ച് പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കണമെന്നാണ് ഇവരും ആവശ്യപ്പെടുന്നത്. 

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ‍ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അനുമതി നിഷേധിച്ചു. ദീപക് മിശ്രയുടെ വസതിയിലെത്തിയ പ്രധാനമന്ത്രിയുടെ പ്രിൻ‍സിപ്പൽ‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര കൂടിക്കാഴ്ചയ്ക്ക് അനുമതി നൽ‍കാത്തതിനാൽ‍ മടങ്ങി.

ഇന്നലെ രാവിലെ സുപ്രീംകോടതി ചേർന്നതിന് പിന്നാലെ ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ലോക്കൂർ എന്നിവർ കോടതി ബഹിഷ്കരിച്ച് വാർത്താസമ്മേളനം നടത്തുകയായിരുന്നു. ചീഫ് ജസ്റ്റീസിന്‍റെ നിലപാടുകൾ പരസ്യമായി എതിർത്തായിരുന്നു ജഡ്ജിമാരുടെ വാർത്താസമ്മേളനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed