പൊരുതി നേടി അജയകൃഷ്ണൻ

മനാമ: തിരഞ്ഞെടുപ്പ് നടന്ന 7 സീറ്റുകളിൽ 6 സീറ്റുകൾ നേടി പിപിഎ വിജയിച്ചപ്പോൾ നിലവിലെ പ്രതിപക്ഷ പാനലിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അജയകൃഷ്ണന്റെ വിജയം ശ്രദ്ധേയമായി. ബഹ്‌റൈനിലെ പ്രമുഖ കന്പനികളിലൊന്നായ മുഹമ്മദ് അഹമദി കന്പനിയിൽ ജോലി ചെയ്യുന്ന അജയകൃഷ്ണൻ ഐ.സി.ആർ.എഫിന്റെ സാമൂഹ്യ വിഭാഗം സെക്രട്ടറി കൂടിയാണ്. പ്രിൻസ് നടരാജൻ കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുന്ന യു.പി.പിയുടെ ചെയർമാൻ സ്ഥാനാർത്ഥിയാണ് അജയകൃഷൻ.
ജനറൽ ബോഡി യോഗങ്ങളിൽ സധൈര്യം പറയാനുള്ളത് പറയുന്ന അജയകൃഷ്ണന്റെ വിമർശനാത്മക നിലപാടുകളോടുള്ള രക്ഷിതാക്കളുടെ അംഗീകാരം കൂടിയാണ് അദ്ദേഹത്തിന്റെ വിജയമെന്ന് അനുകൂലികൾ പറയുന്നു. ഒരു രാഷ്ട്രീയ സംഘടനകളുമായും കൂട്ട് പിടിച്ചില്ലെന്നുള്ളതും, മുൻ ചെയർമാൻ അബ്രഹാം ജോണിന്റെ സ്വാധീനവും ആണ് അജയകൃഷ്ണന് ഏഴാം സ്ഥാനം നേടികൊടുത്തത്.