രാജ്യപുരസ്‌കാർ നേട്ടം: ദക്ഷ ശ്രീഷ വിജേഷിനെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്‌കാർ അംഗീകാരം നേടിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ദക്ഷ ശ്രീഷ വിജേഷിനെ ബഹ്‌റൈൻ പ്രതിഭ അനുമോദിച്ചു. കോഴിക്കോട് സ്വദേശികളായ ശ്രീഷ–വിജേഷ് ദമ്പതികളുടെ മകളായ ദക്ഷ, ബഹ്‌റൈൻ പ്രതിഭ സനദ് യൂണിറ്റ് അംഗവും മലയാളം പാഠശാല വിദ്യാർത്ഥിനിയുമാണ്.

ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷ ചടങ്ങിൽ വെച്ച് മുഖ്യാതിഥി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ദക്ഷയ്ക്ക് ഉപഹാരം സമ്മാനിച്ചു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിശീലനത്തിലും മികവ് തെളിയിച്ച ദക്ഷയ്ക്ക് ബഹ്‌റൈൻ പ്രതിഭ ആശംസകൾ നേർന്നു.

article-image

xcvxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed