ലുബൈന ഇബ്‌റാഹീമിന് യാത്രയയപ്പ് നൽകി ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം


പ്രദീപ് പുറവങ്കര

മനാമ: ദീർഘകാലത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്രസമിതി അംഗവും വനിതാ വിഭാഗം മുൻ പ്രസിഡൻ്റുമായിരുന്ന ലുബൈന ഇബ്റാഹീമിന് സംഘടനയുടെ വനിതാ വിഭാഗം യാത്രയയപ്പ് നൽകി.

ചടങ്ങിൽ ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, വൈസ് പ്രസിഡന്റ് സൗദ പേരാമ്പ്ര, കേന്ദ്രസമിതി അംഗം റഷീദ സുബൈർ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു സംസാരിച്ചു. തുടർന്ന് ലുബൈന ഇബ്റാഹീം മറുപടി പ്രസംഗം നടത്തി.

വനിതാ വിഭാഗം പ്രസിഡന്റ് ശബീഹ ഫൈസൽ ലുബൈന ഇബ്റാഹീമിന് സംഘടനയുടെ ഉപഹാരം (മൊമെന്റോ) കൈമാറി ആദരിച്ചു.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed