കെഎംസിസി കണ്ണൂർ ജില്ലാ സർഗോത്സവം: കണ്ണൂർ സിറ്റി കൂട്ടായ്മ ജേതാക്കൾ


പ്രദീപ് പുറവങ്കര

മനാമ: നാല് നാളുകളിലായി നടന്ന കെഎംസിസി ബഹ്‌റൈൻ കണ്ണൂർ ജില്ലാ സർഗോത്സവത്തിന് സമാപനമായി. കെഎംസിസി മനാമ ഓഡിറ്റോറിയത്തിൽ അഞ്ച് കൂട്ടായ്മകൾ മാറ്റുരച്ച ആവേശപ്പോരാട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കണ്ണൂർ സിറ്റി കൂട്ടായ്മ വിജയകിരീടം ചൂടി. തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ റണ്ണേഴ്സ് അപ്പ് കരസ്ഥമാക്കി.

തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷനിലെ അബ്ദുള്ള ജാഫറിനെ കലാപ്രതിഭയായും കണ്ണൂർ സിറ്റി കൂട്ടായ്മയിലെ സഹ്റ സൗജത്ത് റഹീസിനെ കലാതിലകമായും തിരഞ്ഞെടുത്തു.

article-image

സമാപന സമ്മേളനം ആറന്മുള എംഎൽഎ അഡ്വ. അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് എന്നപോലെ കലാ-സാഹിത്യ രംഗത്തും കെഎംസിസി മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

article-image

ജില്ലാ പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിയാ ഉൽ ഹഖിനെ കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര മൊമെന്റോ നൽകി ആദരിച്ചു. ട്രഷറർ മുസ്തഫ കെ.പി ആശംസകൾ നേർന്നു. കെഎംസിസി സംസ്ഥാന, ജില്ലാ നേതാക്കളും വനിതാ വിംഗ് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതവും ലത്തീഫ് ചെറുകുന്ന് നന്ദിയും പറഞ്ഞു.

article-image

ssdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed