പത്തനംതിട്ടയുടെ വികസനത്തിന് പ്രവാസികളുടെ പിന്തുണ വേണം: അഡ്വ. അബിൻ വർക്കി എംഎൽഎ


പ്രദീപ് പുറവങ്കര

മനാമ: പത്തനംതിട്ട ജില്ലാ രൂപീകരണത്തിന് നാലര പതിറ്റാണ്ട് പൂർത്തിയായിട്ടും കാലഘട്ടത്തിനനുസരിച്ചുള്ള വികസനം കൈവരിക്കാൻ സാധിച്ചിട്ടില്ലെന്ന് ആറന്മുള എംഎൽഎ അഡ്വ. അബിൻ വർക്കി. ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച 'സ്നേഹപൂർവ്വം പത്തനംതിട്ട' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഒഐസിസിയുടെ നേതൃത്വത്തിൽ നടന്ന ഐക്യം കോൺഗ്രസ് പ്രസ്ഥാനത്തിന് പത്തനംതിട്ടയിൽ ശക്തമായ തിരിച്ചുവരവ് സാധ്യമാക്കിയെന്നും, പ്രവാസി ഇൻഷുറൻസ് പ്രീമിയത്തിലെ വർദ്ധനവിനെതിരെ സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

article-image

തീർത്ഥാടന ടൂറിസത്തിന് വൻ സാധ്യതകളുള്ള ജില്ലയാണ് പത്തനംതിട്ടയെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ശബരിമല, ചെറുകോൽപുഴ കൺവെൻഷൻ, മാരാമൺ കൺവെൻഷൻ, പരുമല, മഞ്ഞനിക്കര തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ഗവി, കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും എത്തുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ നിലവിലില്ല. ടൂറിസം മേഖലയിൽ പ്രവാസികൾ നിക്ഷേപം നടത്തിയാൽ നാടിന്റെ വികസനത്തോടൊപ്പം അവർക്ക് വരുമാനമാർഗ്ഗവും സൃഷ്ടിക്കാനാകുമെന്ന് ചടങ്ങിൽ അഭിപ്രായമുയർന്നു.

ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ആമുഖപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ജനറൽ കൺവീനർ ജോൺസൺ ടി. തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി ശോഭ സജി നന്ദിയും പറഞ്ഞു.

article-image

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഒഐസിസി നേതാക്കളായ ബിനു കുന്നന്താനം, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, മനു മാത്യു, സൈദ് എം.എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, ലത്തീഫ് ആയംചേരി, റോബി ജോർജ്, മിനി റോയ്, എ.പി. മാത്യു, കോശി ഐപ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു.

പ്രമുഖ വ്യവസായികളായ ജോൺസൺ കല്ലുവിളയിൽ, എബ്രഹാം തോമസ് എന്നിവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആദിശ് മുഹമ്മദ് സയ്യിദ്, അഷിൻ വിനു ജേക്കബ്, അബിയ മേഴ്‌സി ഷാജി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോദ് ഡാനിയേലിന്റെ നിയന്ത്രണത്തിൽ സിജി തോമസ്, സിബി അടൂർ, ബിനു മാമ്മൻ, സിജു ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

zczcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed