ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിതാ വിംഗ് സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു


ശാരിക

മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിതാ വിംഗ്, ക്യാൻസർ കെയർ ഗ്രൂപ്പുമായും അൽ ഹിലാൽ ഹോസ്പിറ്റലുമായും സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറോളം വനിതകൾ പങ്കെടുത്തു.

ക്യാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ.ടി. സലീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിലെ സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമായ വനിതകൾക്കിടയിൽ അർബുദ ബോധവൽക്കരണം എത്തിക്കാൻ ഇസ്ലാഹി സെന്റർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തുടർന്ന് ഡോ. പൃഥ്വിരാജ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുകയും പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ക്യാൻസർ കെയർ ഗ്രൂപ്പ് കോർഡിനേറ്റർ അബ്ദുൽ ഷഹീർ, അൽ ഹിലാൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഷിജിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വനിതാ വിംഗ് ജനറൽ സെക്രട്ടറി ഇസ്മത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫെബിൻ സ്വാഗതം ആശംസിച്ചു. ഹസീന, ലുബൈബ, റൂബി, ഷിബില, സുനഭി, നാജിയ തുടങ്ങിയവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

#BahrainNews #BreastCancerAwareness #IslahiCenterBahrain #BahrainHealth

You might also like

  • Lulu Exchange
  • Straight Forward

Most Viewed