മാർ തിമൊഥെയോസ് തിരുമേനിക്ക് ബഹ്‌റൈൻ കെ.സി.ഇ.സി.യുടെ സ്വീകരണം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേതൃത്വത്തിൽ മലങ്കര മാർത്തോമ്മാ സഭയുടെ കോട്ടയം-കൊച്ചി ഭദ്രസനാധിപൻ റൈറ്റ് റവ. തോമസ് മാർ തിമൊഥെയോസ് തിരുമേനിക്ക് സ്വീകരണം നൽകി. ബഹ്‌റൈൻ മാർത്തോമ്മാ പള്ളിയിൽ നടന്ന ചടങ്ങിൽ കെ.സി.ഇ.സി. പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും പറഞ്ഞു.
കെ.സി.ഇ.സി. വൈസ് പ്രസിഡന്റുമാരായ റവ. ബിജു ജോൺ, റവ. മാത്യൂസ് ഡേവിഡ്, റവ. അനീഷ് സാമുവേൽ ജോൺ, റവ. ഫാദർ റിജോ ചാക്കോ, റവ. സാമുവേൽ വർഗ്ഗീസ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൗൺസിലിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച തിരുമേനി, ബഹ്‌റൈനിൽ ലഭിച്ചിരിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് ഇവിടുത്തെ രാജകുടുംബത്തിനോടും ജനങ്ങളോടും എപ്പോഴും നന്ദിയുള്ളവരായിരിക്കണമെന്ന് മറുപടി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
dsfsf

