വിശ്വകല സാംസ്കാരിക വേദി രക്തദാന ക്യാമ്പ് നവംബർ 13-ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ വിശ്വകല സാംസ്കാരിക വേദിയുടെ ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 13 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലാണ് ക്യാമ്പ് നടക്കുക.

"ഒരു തുള്ളി രക്തത്തിന് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അതൊരു പുണ്യമാണ്" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പരമാവധി ആളുകൾ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 39862337, 39985396, 35426451 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed