അൽ ഫത്തയിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു

മനാമ : മനാമയുടെ വടക്കൻ ഭാഗത്തുള്ള ഉമ്മുൽഹസ്സമിലെ അൽ ഫത്ത ഹൈവേയിൽ ഇന്നലെ വെളുപ്പിന് നാല് മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് ബഹ്‌റൈൻ സ്വദേശികൾ കൊല്ലപ്പെട്ടു. 25കാരിയായ യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികൾ അറിയിച്ചു. വാഹനം ഓടിച്ചുകൊണ്ടിരുന്ന 23കാരനെ ഗുരുതര നിലയിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.