സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ ശിക്ഷ : ബിൽ പാസാക്കി


മനാമ : രാജ്യത്ത് വ്യഭിചാരകുറ്റത്തിന് സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ ശിക്ഷ നടപ്പാക്കുന്നതിന് ശുപാർശ. വിദേശകാര്യ മന്ത്രാലയം, പ്രതിരോധ വകുപ്പ്, നാഷണൽ സെക്യൂരിറ്റി കമ്മിറ്റി എന്നിവർ അംഗീകാരം നൽകിയ ബിൽ പ്രകാരം കുറ്റം തെളിഞ്ഞാൽ 10 വർഷം തടവ് വരെ ലഭിക്കും. പ്രായപൂർത്തിയാകാത്തവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തടവ് 20 വർഷം വരെ ലഭിക്കും.

1976ലെ 345−ാം നിയമത്തിന്റെ 15−ാം അനുച്ഛേദത്തിന്റെ ഭേദഗതിയായാണ് നിർദ്ദേശം. നിലവിലുള്ള നിയമപ്രകാരം 14 വയസിനും 16 വയസിനും ഇടയിലുള്ള സ്ത്രീകളുമായി അവരുടെ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിക്ക് 20 വർഷം വരെയും 16 വയസിനും 21 വയസിനും ഇടയിലുള്ള ഇടയിലുള്ള സ്ത്രീകളുമായി അവരുടെ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിക്ക് 10 വർഷം വരെ തടവ് ലഭിക്കും. ഭേദഗതിയിലൂടെ ഇരുവർക്കും ഒരേ ശിക്ഷ നൽകുമെന്നും എം.പി അബ്ദുള്ള ബിനാവയ്ൽ പറഞ്ഞു. ബില്ലിന്മേൽ 40 അംഗ കമ്മിറ്റി അവലോകനം നടത്തി വിശദമായ റിപ്പോർട്ട് ഉടൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

Most Viewed