ഐ.എഫ്.ഡി­.ഐ റാ­ങ്കി­ംഗിൽ ബഹ്‌റൈൻ രണ്ടാ­മത്


മനാമ : അടുത്തിടെ പുറത്തിറക്കിയ ഇസ്ലാമിക് ഫിനാൻസ് ഡവലപ്മെന്റ് റിപ്പോർട്ട് ആന്റ് ഇൻഡിക്കേറ്റർ (ഐ.എഫ്.ഡി.ഐ)യുടെ അഞ്ചാം എഡിഷനിൽ ബഹ്‌റൈൻ രണ്ടാം സ്ഥാനം നേടി. മലേഷ്യയാണ് ഒന്നാം സ്ഥാനത്ത്. യു.എ.ഇ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തി. തോംസൺ റോയിട്ടേഴ്‌സ്, സ്വകാര്യ മേഖലയുടെ വികസനത്തിന് ഇസ്ലാമിക് ഡെവലപ്പ്മെന്റ് ബാങ്കിന്റെ (ഐ.ഡി.ബി) കീഴിലുള്ള ഇസ്ലാമിക് കോർപറേഷൻ ഫോർ ദ് ഡെവലപ്മെന്റ് ഓഫ് ദി പ്രൈവറ്റ് സെക്ടർ (ഐ.സി.ഡി) എന്നിവ സംയുക്തമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

2016ൽ ഇസ്ലാമിക് ഫിനാൻഷ്യലിന്റെ ആസ്തികൾ 7% വർദ്ധിച്ച് 2.2 ട്രില്യൺ യു.എസ് ഡോളറായി ഉയർന്നു. 2022ഓടെ ഇത് 3.8 ട്രില്യൺ യു.എസ് ഡോളറായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2.2 മില്യൺ ഡോളറിന്റെ വികസനം അളക്കാൻ അഞ്ച് സൂചകങ്ങളാണ് ഇസ്ലാമിക് ഫിനാൻസ് ഉപയോഗിക്കുന്നത്. സുസ്ഥിര വികസനം, വിദ്യാഭ്യാസം, ഭരണനിർവ്‍വഹണം, സാമൂഹ്യ പ്രതിബദ്ധത, അവബോധം എന്നിവയാണവ. 

വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കും വേണ്ടി ഇസ്ലാമിക് ഫിനാൻസ് ബഹ്‌റൈൻ ഫലപ്രദമായി ഉപയോഗിക്കുന്നു.  ബഹ്‌റൈൻ, മലേഷ്യ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ വിദ്യാഭ്യാസം, സാക്ഷരത എന്നിവയെ ഉയർത്താൻ ശ്രമം നടത്തുന്നതായും റിപ്പോർട്ട് പരാമർശിക്കുന്നു. മിഡിൽ ഈസ്റ്റിൽ സാന്പത്തിക പ്രതിസന്ധികളെത്തുടർന്നുണ്ടായ മാന്ദ്യത്തെ മറികടക്കാൻ ഇസ്ലാമിക് ഫിനാൻസ് കാര്യക്ഷമമായ പങ്കാണ് വഹിച്ചതെന്ന് തോംസൺ റോയിട്ടേഴ്സ് മിഡിൽ ഈസ്റ്റ് − നോർത്തേൺ ആഫ്രിക്ക മാനേജിംഗ് ഡയറക്ടർ നദിം നജ്ജാർ പറഞ്ഞു. 

ഐ.എഫ്.ഡി ഐ ആഗോള ശരാശരി മൂല്യം 2017ൽ 9.9 ആയി ഉയർന്നു. 2016ൽ ഇത് 8.8 ശതമാനമായിരുന്നു. മലേഷ്യ, ബഹ്‌റൈൻ, യു.എ.ഇ എന്നിവ തുടർച്ചയായി അഞ്ചാം വർഷവും ഐ.എഫ്.ഡി.ഐ റാങ്കിംഗിൽ മുന്നിട്ട് നിൽക്കുന്നു. വ്യവസായങ്ങളുടെ പ്രാദേശിക കേന്ദ്രമായാണ് ജി.സി.സി നിൽക്കുന്നത്.

കോമൺവെൽത്ത് ഇൻഡിപെൻഡന്റ് േസ്റ്ററ്റുകളിൽ (സി.ഐ.എസ്), യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങളുടെ ഐ.എഫ്.ഡി.ഐ മൂല്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed