‘റി­നോ­വി­ഗോ­’ യൂ­ത്ത് വീ­ക്കിന് തു­ടക്കം കു­റി­ച്ചു­


മനാമ : ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യൂത്ത് വീക്ക് ‘റിനോ വിഗോ 2017’ന് ഇന്നലെ വൈകീട്ട് 7 മണിക്ക് തുടക്കം കുറിച്ചു. ഇടവക വികാരി റവ. ഫാ. ജയിംസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ യുവജനവാരത്തിന്റെ ഉദ്്ഘാടനം ബഹ്റൈനിലെ സി.എസ്.ഐ സഭയുടെ ദക്ഷിണ കേരള മഹായിടവക വികാരി റവ. ഫാ. സുജിത് സുഗതൻ നിർവ്വഹിച്ചു.

സോബിൻ കുര്യന്റെ പ്രാരംഭ പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിന് ജിജോ തോമസ് സ്വാഗത പ്രസംഗവും റവ. ഫാ. ജയിംസ് ജോസഫ് അദ്ധ്യക്ഷ പ്രസംഗവും ഫിലിപ്പ് ജേക്കബ് വിഷയാവതരണവും കുര്യൻ മത്തായി (ചർച്ച് വാർഡൻ) ആശംസാപ്രസംഗവും അനുഷ് തോമസ് ചാണ്ടി കൃതഞ്ജയും അറിയിച്ചു. ഇന്ന് ൈവകീട്ട് നടക്കുന്ന യൂത്ത് റിട്രീറ്റോടുകൂടി യുവജനവാരം ‘റിനോവിനോ’ സമ്മേളനം സമാപിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed