ആധാർ‍ ബന്ധി­പ്പി­ക്കൽ‍ അവസാ­ന തീ­യതി­ മാ­ർ‍­ച്ച് 31 വരെ­ നീ­ട്ടി‍­‍


ഗുണം പുതിയ കാർ‍ഡ് എടുക്കുന്നവർ‍ക്ക് മാത്രം

ന്യൂഡൽ‍ഹി : വിവിധ സേവനങ്ങൾ‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാർ‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര സർ‍ക്കാർ‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ ആധാർ‍ കാർ‍ഡ് എടുക്കാത്തവർ‍ക്ക് മാത്രമെ നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ നാളെ പുറത്തിറക്കും. അറ്റോണി ജനറൽ കെ.കെ വേണുഗോപലാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.

അതേസമയം മൊബൈൽ‍ നന്പർ‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നൽ‍കില്ലെന്നാണ് സൂചന. നിലവിൽ‍ ബാങ്ക് അക്കൗണ്ടിന് ഡിസംബർ‍ 31−ഉം മൊബൈലിന് അടുത്ത വർ‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed