കാൽനടക്കാരനെ പരിക്കേൽപ്പിച്ച ഡ്രൈവർ അറസ്റ്റിൽ
മനാമ : വാഹനാപകടമുണ്ടാക്കിയ ഏഷ്യൻ ഡ്രൈവറെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഉണ്ടായ അപകടത്തിൽ ബഹ്‌റൈൻ സ്വദേശിയായ കാൽനടക്കാരന് പരിക്കേറ്റിരുന്നു. ഡ്രൈവർ ഏഷ്യക്കാരനാണെന്നും കാൽനടയാത്രക്കാരൻ പ്രായമായ ബഹ്‌റൈൻ പൗരനാണെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ഔദ്യോഗിക ട്വിറ്റർ പേജിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് അപകടം സംഭവിച്ചതെന്ന് ഡയറക്ടറേറ്റ് വിശദീകരിച്ചു.

