ബി.ഐ.സി നാഷണൽ ഡേ ഫെസ്റ്റിന് മാറ്റുകൂട്ടാൻ കരിമരുന്ന് പ്രയോഗങ്ങളും
മനാമ : ഈ മാസം 14 മുതൽ 17 വരെ നടക്കുന്ന ബി.ഐ.സി നാഷണൽ ഡേ ഫെസ്റ്റിവലിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബി.ഐ.സി) പ്രഖ്യാപിച്ചു. സാഖീറിലെ ബി.ഐ.സി മേഖലയിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ഡിസംബർ 16, 17 തീയതികളിൽ വൈകുന്നേരം ഏഴ് മണി മുതലാണ് കരിമരുന്ന് പ്രയോഗങ്ങൾ. സർക്കിളിന്റെ ചുറ്റുമുള്ള ഭാഗങ്ങളിൽ നിന്ന് നിറത്തിന്റെയും പ്രകാശത്തിന്റെയും മികച്ച ദൃശ്യാനുഭവം ജനങ്ങൾക്ക് ആസ്വദിക്കാം.

