ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് : യു­.പി­.പി­ പ്രകടനപത്രി­ക പു­റത്തി­റക്കി­


മനാമ : ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിൽ യു.പി.പി പ്രകടനപത്രിക പുറത്തിറക്കി. ‍അധികാരത്തിൽ എത്തിയാൽ സ്‌കൂൾ ഫീസ് കുറയ്ക്കാൻ പരമാവധി ശ്രമിക്കുമെന്ന് യു.പി.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രക്ഷിതാക്കളുടെ പ്രശ്നം കേൾക്കുന്നതിനും അവ പരിഹരിക്കുന്നതിനുമായി എല്ലാ ആഴ്ചയിലും ഓപൺ ഹൗസ് നടത്തും. ഭരണം എന്ന വാക്കിനേക്കാൾ‍ അർ‍പ്പണ ബോധത്തോടെയുള്ള നേതൃ സേവനമാണ് തങ്ങൾ‍ ലക്ഷ്യമിടുന്നതെന്നും പത്ര സമ്മേളനത്തിൽ‍ പങ്കെടുത്ത യു.പി.പി നേതാക്കൾ‍ പറഞ്ഞു.

ഫീസ് കൂട്ടി രക്ഷിതാക്കളെ കബളിപ്പിച്ച് വൻ തുക പിരിക്കുകയും, കണക്കുകൾ‍ അവതരിപ്പിക്കാതിരിക്കുകയും ചെയ്യുന്ന, എല്ലാ ടെണ്ടറുകളും ഒരേ വ്യക്തിക്ക് കൊടുത്തിട്ട് അഴിമതി ഇല്ലെന്ന് പറയുന്ന ഒരു മുന്നണിയും, കാന്‍റീൻ മുതൽ‍ ഉദ്യോഗ തസ്തികകൾ‍ വരെ കൂടെ നിൽ‍ക്കുന്ന കച്ചവടക്കാർ‍ക്ക് വാക്കാൽ‍ വാഗ്ദാനം നൽ‍കിയ മറ്റൊരു മുന്നണിയും അടങ്ങുന്ന പ്രൊഫഷണൽ‍ ബിസിനസ് ടീമിനോടാണ് യു.പി.പിയുടെ മത്സരം. ഇപ്പോഴത്തെ ഭരണ സമിതി എന്ന ആശയം കൊണ്ടുവന്ന് അധികാരം അനുഭവിച്ച ശേഷം അവരിൽ‍ നിന്നും തെറ്റി പിരിഞ്ഞ നേതൃത്വം നയിക്കുന്ന, ഇന്നത്തെ വൈസ് ചെയർ‍മാൻ ഉൾ‍പ്പെടുന്ന ഒരു കൂട്ടു മുന്നണിയും, അവശേഷിക്കുന്ന രണ്ടോ മൂന്നോ വ്യക്തികളും ഇപ്പോഴത്തെ ചെയർ‍മാനും നേതൃത്വം നൽ‍കുന്ന മറ്റൊരു കൂട്ടു മുന്നണിയുമായാണ് യു.പി.പി തിരഞ്ഞെടുപ്പിൽ‍ ഏറ്റുമുട്ടുന്നത്. ക്ലബ്ബ് രാഷ്ട്രീയത്തിന്‍റെ കുടിപ്പകയും പകപോക്കലും ലക്ഷ്യമിട്ട് തട്ടികൂട്ടിയുണ്ടാക്കിയിരിക്കുന്ന ഈ രണ്ട് മുന്നണികളും സ്കൂൾ‍ ഭരണസമിതി എന്ന നിലയിൽ‍ ഇപ്പോഴും മുൻ കാലങ്ങളിലും തികഞ്ഞ പരാജയമായിരുന്നു. നൽ‍കുന്ന വാഗ്ദാനങ്ങൾ‍ സന്‍പൂർ‍ണമായും പാലിക്കുകയും വാഗ്ദാനങ്ങൾ‍ക്കപ്പുറത്ത് വികസന പ്രവർ‍ത്തനങ്ങളും നടത്തിയിട്ടുള്ള യു.പി.പി നൽ‍കിയിട്ടുള്ള വാഗ്ദാനങ്ങളിൽ‍ ഒന്നു പോലും വിടാതെ സന്‍പൂർ‍ണമായും പാലിക്കപ്പെട്ടിട്ടുള്ള ചരിത്രമാണുള്ളതെന്നും യു.പി.പി നേതാക്കൾ‍ പറഞ്ഞു.

യു.പി.എ പ്രകടന പത്രിക: സ്‌കൂൾ ഫീസ് കുറയ്ക്കാൻ പരമാവധി ശ്രമിക്കും. റിഫാ ക്യാന്‍പസിലെ സ്ഥല സൗകര്യം പൂർ‍ണ്ണമായും വിനിയോഗിക്കും. പ്ലസ് ടു കഴിഞ്ഞു വരുന്ന വിദ്യാർത്ഥികൾക്കായി ഉന്നത വിദ്യാഭ്യാസ സൗകര്യം നടപ്പിലാക്കും. ട്രാൻ‍സ്പോർ‍ട്ട് ലാഭകരമാക്കി കുട്ടികൾ‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ‍ ക്രമീകരിക്കും, അധ്യാപകർ‍ക്കും ജീവനക്കാർ‍ക്കും മെച്ചപ്പെട്ട വേതന വ്യവസ്ഥ കൃത്യതയോടെയും പക്ഷപാതം കാട്ടാതെയും നടപ്പിലാക്കും. പഠനത്തിൽ‍ പിന്നോക്കം നിൽ‍ക്കുന്ന കുട്ടികൾ‍ക്ക് പ്രത്യേക പരിഗണന നൽ‍കുന്നതോടൊപ്പം അഖിലേന്ത്യാ തലത്തിലെ പ്രവേശന പരീക്ഷകളിൽ‍ വിജയം നേടാനുള്ള പ്രത്യേക പരിശീലനം സ്കൂളിൽ‍ തന്നെ നടപ്പിൽ‍ വരുത്തി രക്ഷിതാക്കൾ‍ക്ക് ബുദ്ധിമുട്ടില്ലാതെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തും. അധ്യാപകരുടെ അമിത ജോലി കുറച്ച് അവരെ തൊഴിൽ‍ പരമായ മാനസിക സമ്മർ‍ദ്ദങ്ങളിൽ‍ നിന്ന് മോചിപ്പിക്കും. മാതൃഭാഷാ പഠന സൗകര്യങ്ങൾ‍ മെച്ചപ്പെട്ട രീതിയിൽ‍ നടപ്പിലാക്കും. ടോയ്ലെറ്റ് സംവിധാനം അനുയോജ്യമായ രീതിയിൽ‍ ഉടൻ നവീകരിക്കും. ഫെയർ‍ നടത്തിപ്പിലെ രക്ഷിതാക്കളുടെ ആകുലതകളും പരാതികളും പരിഹരിക്കും. കലാ കായിക രംഗത്ത് വിപുലമായ മാറ്റം വരുത്തും. ക്രിക്കറ്റ്, ഫുട്ബോൾ‍, വോളിബോൾ‍, ടെന്നീസ്, ബാഡ്മിന്‍റൺ എന്നീ ഇനങ്ങൾ‍ക്ക് റിഫാ കാന്‍പസിൽ‍ കോച്ചിംഗ് കേന്ദ്രങ്ങൾ‍ ക്രമീകരിക്കും. റിഫാ ക്യാന്‍പസിന്‍റെ തിരിച്ചടവ് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെയും മുടക്കം കൂടാതെയും അടച്ചു തീർ‍ക്കും.

പത്ര സമ്മേളനത്തിൽ‍ രക്ഷാധികാരി എബ്രഹാം ജോൺ യു.പി.പി ചെയർ‍മാൻ സ്ഥാനാർ‍ത്ഥി അജയ് കൃഷ്ണൻ, തിരഞ്ഞെടുപ്പ് കൺവീനർ‍ പി.എസ് രാജ്ലാൽ‍ തന്‍പാൻ, മീഡിയ കൺവീനർ‍ എഫ്.എം ഫൈസൽ‍, സ്ഥാനാർ‍ത്ഥികളായ റോയ് സെബാസ്റ്റ്യൻ, റഷീദ് നടുക്കണ്ടി, ബിജുജോർ‍ജ്ജ് എന്നിവരും നേതാക്കളായ അബ്ദുൽ‍ സഹീർ‍, ജോതിഷ് പണിക്കർ‍, മുഹമ്മദലി, എം.ടി വിനോദ്, അബ്ബാസ് മുഹമ്മദ്, എബി കുരുവിള, അഡ്വക്കറ്റ് ലതീഷ് ഭരതൻ, അജിത്കുമാർ‍, ജോർ‍ജ്ജ് തോമസ്, ഷിബു, തോമസ് സൈമൺ, കൃഷ്ണകുമാർ‍, ബിജു മലയിൽ‍, സേവ്യർ‍, ജെമി ജോർ‍ജ്ജ് എന്നിവർ‍ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed