സൗ­ദി­യിൽ പി­ടി­യി­ലാ­യ മലയാ­ളി­കൾ‍ ജയിൽ മോ­ചി­തരാ­യി­


ജിദ്ദ : അനുമതിയില്ലാതെ പൊതു പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചതിന് സൗദിയിലെ അൽഹസ്സയിൽ പോലീസ് അറസ്റ്റ് ചെയ്ത മലയാളികൾ ജയിൽ മോചിതരായി. നാല് മലയാളികളാണ് പത്തു ദിവസങ്ങൾക്കു ശേഷം ഞായറാഴ്ച വൈകീട്ട് പുറത്തിറങ്ങിയത്.

ആർ.എസ്.സിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സാഹിത്യോത്സവം അൽഹസ്സയിൽ നടക്കേണ്ടതിന്റെ തലേ ദിവസം പോലീസെത്തി സംഘാടകരായ നാലു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇന്ത്യൻ എംബസി നടത്തിയ തീവ്ര ശ്രമത്തിനൊടുവിലാണ് യാതൊരു കേസും രേഖപ്പെടുത്താതെ മലയാളികളെ സൗദിയിൽ തന്നെ പുറത്തിറക്കാൻ കഴിഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed