കേ­രളത്തിന് പ്രവാ­സി­കൾ‍ നൽ‍­കി­യ സംഭാ­വനകളെ­ വി­സ്മരി­ക്കരു­ത് : ശ്യാം സു­ന്ദർ


മനാമ : കേരളീയ സമൂഹത്തിന് പ്രവാസികൾ നൽ‍കിയ സംഭാവനകളെ പുതുതലമുറ വിസ്മരിക്കാൻ പാടില്ലെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്യാം സുന്ദർ അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്‌റൈൻ സൗത്ത് സോൺ സംഘടിപ്പിച്ച ‘പ്രവാസം: പ്രശ്നങ്ങളും പ്രതീക്ഷകളും’ എന്ന ശീർഷകത്തിൽ നടന്ന സൗത്ത് സോൺ സംഗമത്തിലെ പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ‍ നിന്നും വ്യത്യസ്തമായി അഭിമാനകരമായ ധാരാളം വർത്തമാനങ്ങളുടെ ഉടമകളായി മലയാളികളെ മാറ്റിത്തീർക്കാൻ‍ കഴിഞ്ഞത് കേരളത്തിൽ നിന്നും അന്നം തേടി മണലാര്യണത്തിൽ‍ പോയി വിയർപ്പൊഴുക്കി സന്പാദിച്ച ഓരോ നാണയത്തുട്ടുകളാണെന്നുള്ളന്നത് വസ്തുതയാണ്. ഇന്ന് ആ സന്പത്തിന്‍റെ പ്രവാഹത്തിന് വേഗം കുറയുകയാണ്. അതിൽ പ്രവാസി കുടുംബങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സൗത്ത് സോൺ പ്രസിഡണ്ട് പി.എച്ച് അബ്ദുൽ റഷീദ് അദ്ധ്യക്ഷനായിരുന്നു. പൊതു സമ്മേളനം കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ ശ്യം സുന്ദറിന് ഉപഹാരം നൽകി. സൗത്ത് സോൺ സംഗമത്തോടനുബന്ധിച്ചു ബഹ്‌റൈനിലെ പ്രമുഖ കൗൺസിലർ ഡോ. ജോൺ പനയ്ക്കൽ, അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യൻ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിലും വിറ്റാമിൻ ഡിയുടെ പ്രധാന്യത്തെക്കുറിച്ചും യുണൈറ്റഡ് ഫാർമസി പ്രതിനിധി നിധിനും ക്ലാസ്സുകളെടുത്തു. 

സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി മുഹമ്മദലി പുതിയ അംഗങ്ങൾക്ക് മെന്പർഷിപ്പ് നൽകി. ഓർഗനൈസിംഗ് സെക്രട്ടറി ഷംസുദീൻ വെള്ളിക്കുളങ്ങര ആശംസ നേർന്നു. ബഹ്റൈനിൽ ദീർഘകാലമായി ആരോഗ്യ മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന ഫാർമസിസ്റ്റ് നസീർ നെടുങ്കണ്ടം, നഴ്‌സ് അൻസലന എന്നിവരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. സംഗമത്തിൽ പങ്കെടുത്തവർക്ക് യുണൈറ്റഡ് ഫാർമസി വക മെഡിക്കൽ കിറ്റുകളും നൽകി. ചടങ്ങിൽ കെ.എം.സി.സി നേതാക്കൾ, വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു. ഡോ. അബ്ദുൽ റഹ്‌മാൻ ഖിറാത്ത് നടത്തി. സൗത്ത് സോൺ സെക്രട്ടറി റാഷിദ് അവിയൂർ, ട്രഷറർ അബ്ദുൽ ഖാദർ ചേലക്കര എന്നിവർ നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed