ദാർ അൽ ഷി­ഫ മെ­ഡി­ക്കൽ‍ സെ­ന്ററിൽ ഡോ­ക്ടർ വി­നോദ് കു­മാർ ചാ­ർ‍­ജ്ജെ­ടു­ത്തു­


മനാമ : പ്രശസ്ത ഇ.എൻ.ടി (ചെവി, മൂക്ക്, തൊണ്ട) സർജൻ ഡോക്ടർ വിനോദ് കുമാർ, ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ഹിദ്ദിൽ ചാർജ്ജെടുത്തു. രാവിലെ ഒന്പത് മണി മുതൽ ഉച്ചക്ക് 12 മണി വരെയും വൈകീട്ട് അഞ്ച് മണി മുതൽ രാത്രി 10 മണി വരെയും ഡോക്ടറുടെ സേവനം ലഭ്യമാകും. വ്യാഴാഴ്ച അവധി ആയിരിക്കും. 

ബഹ്‌റൈനിലും സൗദിയിലും ഇന്ത്യയിലും അടക്കം 28 വർഷത്തെ പ്രവർത്തി പരിചയമുള്ള ഡോക്ടറുടെ സേവനം മെഡിക്കൽ സെന്ററിന് മുതൽക്കൂട്ടാകുമെന്ന് മാനേജ്മെന്റ് അഭിപ്രായപ്പെട്ടു. ഈ മാസം 15 വരെ ഡോക്ടറുടെ പരിശോധന സൗജന്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed