ഹോ­ട്ടൽ വ്യവസാ­യത്തി­ന്റെ­ മറവിൽ പെ­ൺ­വാ­ണി­ഭ സംഘങ്ങൾ പെ­രു­കു­ന്നു­


മനാമ : ഹോട്ടൽ‍ വ്യവസായത്തിന്റെ മറവിൽ‍ ബഹ്റൈനിൽ‍ പെൺ‍വാണിഭ സംഘങ്ങൾ‍ പെരുകുന്നു. നാട്ടിൽ‍ നിന്നും, ടെയിലർ‍, ബ്യുട്ടീഷ്യൻ‍ വിസയിൽ‍ വരുന്ന സ്ത്രീകളാണ് ഇവിടെയെത്തി കഴിഞ്ഞാൽ‍ ഇടനിലക്കാർ‍ മുഖേന ഹോട്ടൽ‍ ജോലിയിലേയ്ക്ക് എത്തിപ്പെടുന്നത്. നാട്ടിലെ കഷ്ടപ്പാടും ദാരിദ്ര്യവുമാണ് പലരെയും ഗൾഫ് നാടുകളിലെ ഏജന്റുമാരുടെ വലയിൽ വീഴ്ത്തുന്നതിന് കാരണമാകുന്നത്. ഇങ്ങിനെ വരുന്ന പല സ്ത്രീകളും  അവർ‍ക്ക് ഇഷ്ടമില്ലാതെയാണ് മറ്റ് മാർ‍ഗ്ഗങ്ങൾ‍ ഇല്ലാത്തത് കാരണം ഇത്തരം സ്ഥലങ്ങളിൽ‍ ജോലിചെയ്യേണ്ടിവരുന്നത്. മലയാളികൾ‍ നടത്തുന്ന പല ഫസ്റ്റ് ക്ലാസ് റെസ്റ്റോറന്റുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവർ‍ത്തനങ്ങൾ‍ ഇപ്പോൾ‍ നടക്കുന്നത്. ഇവിടെ വെയ്റ്റ്രസ് ജോലിയിൽ‍ മനസില്ലാമനസ്സോടെ പ്രവേശിക്കുന്ന സ്ത്രീകളെ പിന്നീട് പെൺ‍വാണിഭ സംഘങ്ങളുടെ കൈയിലേയ്ക്ക് എത്തിക്കുന്ന അവസ്ഥയും ഉണ്ടാകുന്നു.

പല റസ്റ്റോറന്റ് ജീവനക്കാർക്കും ശന്പളമായി ഒന്നും ലഭിക്കാറില്ല. ഇവർ‍ക്ക് ഉപഭോക്താക്കൾ നൽകുന്ന ടിപ്സ് മാത്രമാണ് ശന്പളം. ചില ഫസ്റ്റ് ക്ലാസ് റെസ്റ്റാറന്റുകളിലെ ഉടമകൾ‍ ചെയ്തുവരുന്ന ഇത്തരം പ്രവർ‍ത്തികൾ‍ കാരണം വളരെ നല്ല രീതിയിൽ നടന്നു പോകുന്ന  റസ്റ്റോറന്റുകൾക്കും  അവിടെ ജോലി ചെയ്യുന്നവർക്കും അടക്കം പേരുദോഷം ഉണ്ടാക്കുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവർ‍ത്തിക്കുന്നവർ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed