അഭിമാനത്തോടെ ഐ.ഇ.ഇ.സി വിദ്യാർത്ഥികൾ
മനാമ : ബഹ്‌റൈനിലെ എൻട്രൻസ് കോച്ചിംഗ് രംഗത്ത് ഒരു വർഷം കൊണ്ട് തന്നെ ശ്രദ്ധേയമായ ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷൻ സെന്ററിൽ കോഴ്‌സിൽ ചേർന്ന പ്രവാസി വിദ്യാർത്ഥികൾ കേരളത്തിൽ പ്രൊഫഷണൽ കോസ്‌സുകളിൽ പ്രവേശനം ലഭിച്ചതിന്റെ അഭിമാനത്തിലാണ്. മാഹൂസിലെ കോച്ചിംഗ് കേന്ദ്രത്തിൽ പരിശീലനം നേടിയ അരുൺ ബി. അനിൽകുമാർ (ജെ.ഇ.ഇ), സ്വരാഗ് സുനിൽ കുമാർ (ബി.ഡി.എസ് മെറിറ്റ്), പോൾ സ്റ്റാൻലി (എം.ബി.ബി.എസ് മെറിറ്റ്), മുഹമ്മദ് അബ്ദുൾ റഹ്‌മാൻ (എൻ.ഐ.ടി), അസാറാ ഫാത്തിമ (ജെ.ഇ.ഇ) എന്നിവരാണ് ഇന്ത്യയിൽ പ്രൊഫഷണൽ കോഴ്‌സുകളിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചിരിക്കുന്നത്. നാട്ടിൽ പോകാതെ തന്നെ നാട്ടിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന നോട്സുകളും, മികച്ച അദ്ധ്യാപനവും, ചോദ്യ ബാങ്കുകളും എല്ലാം വളരെ നല്ല രീതിയിൽ തങ്ങൾക്ക് ഉപകാതരപ്പെട്ടതായി വിദ്യാർത്ഥികൾ പറഞ്ഞു.
ആദ്യ ബാച്ചിൽ ഇത്രയും കുട്ടികൾക്ക് മെറിറ്റിൽ പ്രവേശനം നേടിക്കൊടുക്കാനായതിൽ അംഗീകൃത എൻട്രൻസ് കൊച്ചിംഗ് കേന്ദ്രമെന്ന നിലയിൽ തങ്ങൾക്കും അഭിമാനമുണ്ടെന്ന് ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷൻ സെന്റർ മാനേജ്മെന്റും അറിയിച്ചു. പ്രവാസി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ രീതിയിലുള്ള റെഗുലർ എൻട്രൻസ് കോച്ചിംഗും പത്താം ക്ലാസ് പരീക്ഷ എഴുതുന്നവർക്കായി ക്രിസ്തുമസ് വെക്കേഷൻ പരീക്ഷയ്ക്ക് ശേഷമുള്ള അവധിക്കാല ഹ്രസ്വകോഴ്‌സുകളിലേയ്ക്കും പ്രവേശനം ആരംഭിച്ചതായി ഐ.ഇ.ഇ.സി മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും കോഴ്‌സുകളിൽ ചേരുന്നതിനും വിളിക്കുക 32332709,32332746,17344971.

