ഓഖി­; 72 പേ­രെ­ കൂ­ടി­ രക്ഷപ്പെ­ടു­ത്തി­ : 14 മലയാ­ളി­കൾ


തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ‍ കടലിൽ‍ അകപ്പെട്ട 72 മത്സ്യതൊഴിലാളികളെ കൂടി രക്ഷപെടുത്തി. തീരസംരക്ഷണ സേനയാണ് ഇവരെ രക്ഷപെടുത്തിയിരിക്കുന്നത്. ഇതിൽ‍ 14 പേർ‍ മലയാളികളും 58 പേർ‍ തമിഴ്‌നാട് സ്വദേശികളുമാണ്. ലക്ഷദ്വീപിന് സമീപത്തുനിന്നാണ് 72 പേരെ രക്ഷപെടുത്തിയിരിക്കുന്നത്. ആറ് ബോട്ടുകളിൽ നിന്നുമാണ് ഇത്രയും പേരെ രക്ഷിച്ചത്. ഒരു ബോട്ട് കൊല്ലത്ത് നിന്നുള്ളതും മറ്റുള്ളവ തമിഴ്നാട്ടിൽ നിന്നുള്ളതുമാണ്. രക്ഷപ്പെടുത്തിയവരെ ലക്ഷദ്വീപിലെ ബിത്ര ദ്വീപിൽ എത്തിച്ചു. കാലാവസ്ഥ അനുകൂലമാകുന്പോൾ‍ ഇവർ‍ക്ക് നാട്ടിലേക്ക് സ്വയം തിരിച്ചെത്താവുന്ന സ്ഥിതിയാണെന്ന് അധികൃതർ‍ അറിയിച്ചു. ഭക്ഷണവും വെള്ളവും ഇവർ‍ക്ക് എത്തിച്ചു നൽ‍കിയിട്ടുണ്ട്. ഇവരുടെ ബോട്ടുകളിലെ ഇന്ധനം തീർ‍ന്ന സ്ഥിതിയിലായിരുന്നു. ആവശ്യമായ ഇന്ധനവും എത്തിച്ച് നൽ‍കിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ‍ ആശങ്കപ്പെടാനില്ലെന്നും അധികൃതർ‍ വ്യക്തമാക്കി. 

ഓഖിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മെഡിക്കൽ‌ കോളജിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷ് (30) ആണ് മരിച്ചത്. ഇതോടെ മരണസംഖ്യ 32 ആയി. അതേസമയം ഓഖി ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ കടൽക്ഷോഭത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരമാലകൾ നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് വീശി അഞ്ചുദിവസം കഴിഞ്ഞിട്ടും മൽസ്യബന്ധനത്തിനുപോയ 92 പേരെക്കുറിച്ച് ഇനിയും വിവരമില്ല. രക്ഷാപ്രവർ‍ത്തനം ഇന്ന് മുതൽ‍ കൊച്ചി കേന്ദ്രീകരിച്ച് ഊർ‍ജിതമാക്കിയിരിക്കുകയാണ്. കടലിൽ‍ കാറ്റിന്റെ ഗതി തെക്ക് നിന്ന് വടക്ക് ദിശയിലേക്ക് ആയതിനാലാണ് തിരച്ചിൽ‍ കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്നത്. 

കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ഓഖി താണ്ധവം മഹാരാഷ്ട്രയിലും. കാറ്റിനെ തുടർന്ന് മുംബൈയിൽ കനത്ത മഴയാണ്. തിങ്കളാഴ്ച രാത്രിയിൽ തുടങ്ങിയ മഴ ഇതുവരെയും ശമിച്ചിട്ടില്ല. മൂംബൈയിലെ സ്‌കൂളുകൾക്ക്‌ ഇന്ന് അവധി നൽ‍കി. നിലവിൽ സൂററ്റിൽ നിന്നും 390 കിലോമീറ്റർ  അകലെയാണ് ഓഖിയുള്ളത്‌. ഇത് ഇന്ന് രാത്രിയോടെ സൂററ്റിൽ ആഞ്ഞിവീശുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

അതിനിെട ബംഗാൾ ഉൾക്കടലിൽ പുതിയതായി ന്യൂനമർദം രൂപപ്പെട്ടത് വീണ്ടും ചുഴലിക്കാറ്റ് സൃഷ്ടിക്കുമോയെന്ന് ആശങ്കയുണർത്തുന്നു. ആൻഡമാനിൽ നിന്നാരംഭിച്ച് ബംഗാൾ ഉൾക്കടൽ തീരത്തെത്തിയ ന്യൂനമർദം ബുധനാഴ്ച തമിഴ്നാട്, ആന്ധ്ര തീരത്തെത്തുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed