ബഹ്‌റൈൻ പ്രവാസിക്ക് ചി­കി­ത്സാ­ ധനസഹാ­യം കൈ­മാ­റി­


മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ −ബഹ്‌റൈന്‍റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഇരു വൃക്കകളും തകരാറിലായ ബഹ്‌റൈൻ പ്രവാസിക്ക് മൈത്രി സോഷ്യൽ‍ അസോസിയേഷന്‍റെ ചികിത്സാ ധനസഹായം കൈമാറി. ആറ് വർ‍ഷത്തോളമായി ബഹറൈനിൽ‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുകയായിരുന്ന തൃശൂർ‍ മങ്കര സ്വദേശി പി.വി സിറാജുദ്ദീന്റെ വൃക്ക മാറ്റിവെക്കൽ‍ ചികിത്സയ്ക്കായാണ് ധനസഹായം നൽ‍കിയത്. 

മൂന്ന് മാസങ്ങൾ‍ക്ക് മുന്പ് ഉറപ്പിച്ച വിവാഹത്തിനായി നാട്ടിലേയ്ക്ക് പോകുന്ന സമയത്താണ് ബഹ്‌റൈൻ വിമാനത്താവളത്തിൽ‍ െവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും യാത്ര റദ്ദാക്കി സൽ‍മാനിയ ആശുപത്രിയിൽ‍ പരിശോധനയ്ക്ക് എത്തുകയും ചെയ്തത്. പരിശോധനയിൽ‍ ഇരുവൃക്കകളും തകരാറിലാണെന്ന് മനസിലാകുകയും സ്പോൺസറുടെ സഹായത്താൽ‍ ഉടൻ നാട്ടിലേയ്ക്ക് പോവുകയും ചെയ്തു. വൃക്ക മാറ്റിവെക്കുന്നതിനായി സഹോദരൻ‍ വൃക്ക നൽ‍കുമെങ്കിലും ഓപ്പറേഷനും മരുന്നുകൾ‍ക്കുമായി നല്ലൊരു തുക ആവശ്യമായി വരുന്ന ചികിത്സയ്ക്ക് ബഹ്റൈനിലെ വിവിധ സംഘടനകൾ‍ വഴി സഹായം നൽ‍കുകയാണ്. മൈത്രി സോഷ്യൽ‍ അസോസിയേഷൻ സിറാജിന്റെ ചികിത്സയ്ക്കായി സമാഹരിച്ച തുക പ്രസിഡണ്ട് സിയാദ് ഏഴംകുളം സിറാജിന്റെ വസതിയിൽ‍ നേരിട്ട് എത്തി വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ റഹ്മന്‍റെ സാന്നിധ്യത്തിൽ‍ കൈമാറി. നാട്ടിലും സിറാജിന്റെ ചികിത്സയ്ക്കായി ചികിത്സാസഹായ സമിതി പ്രവർ‍ത്തിക്കുന്നുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed