കെ­.എം.സി­.സി­ കരി­യർ‍ ഗൈ­ഡൻ­സ് ശി­ൽ‍­പശാ­ല സംഘടി­പ്പി­ച്ചു­


മനാമ: ബഹ്‌റൈൻ കെ.എം.സി.സി എജ്യൂക്കേഷൻ വിങ്ങ് പ്രവാസി ഗൈഡൻസ് ഫോറവു(പി.ജി.എഫ്)മായി സഹകരിച്ച് സ്‌കൂൾ‍ വിദ്യാർത്ഥികൾ‍ക്കും അവരുടെ രക്ഷിതാക്കൾ‍ക്കുമായി കരിയർ‍ ഗൈഡൻസ് സെമിനാർ‍ ശിൽ‍പശാല സംഘടിപ്പിച്ചു. ഹൂറ ചാരിറ്റി ഹാളിൽ‍വെച്ച് നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും സംബന്ധിച്ചു. പ്രമുഖ കരിയർ‍ കൗൺസിലർ‍ എം.എസ് ജലീൽ‍ ക്ലസെടുത്തു. 

ഏഴ് മുതൽ‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ‍ക്കും അവരുടെ രക്ഷിതാക്കൾ‍ക്കുമായി നടത്തിയ പരിപാടിയിൽ‍ വിദ്യാഭ്യാസ മേഖലയിലെ പുത്തൻ അറിവുകൾ‍ വിവരിച്ചു.

വിദ്യാർത്ഥികൾ‍ക്ക് കഴിവിനനുസരിച്ച് സ്വയം കോഴ്‌സുകൾ‍ തിരഞ്ഞെടുക്കാനുള്ള നിർ‍ദ്ദേശങ്ങളും പരിപാടിയിൽ‍ നൽ‍കി. അഹമ്മദ് മേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജന. സെക്രട്ടറി അസൈനാർ‍ കളത്തിങ്കൽ‍ ഉദ്ഘാടനം നിർ‍വ്വഹിച്ചു. കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ‍ ഉപഹാരം നൽകി. പി.ജി.എഫ് ജന.സെക്രട്ടറി പ്രദീപ് ആശംസകൾ‍ നേർ‍ന്നു. 

പ്രസിഡണ്ട് ലത്തീഫ് ആയഞ്ചേരി, ഇന്ത്യൻ സ്‌കൂൾ‍ വൈസ് ചെയർ‍മാൻ മുഹമ്മദ് ഇക്ബാൽ‍, ജാഫർ‍ മൈതാനി, അബ്രഹാം ജോൺ‍, അജയ കൃഷ്ണൻ, റഫീഖ് അബ്ദുല്ല, സൈഫുള്ള ഖാസിം, മൂസ സുല്ലമി, റഷീദ് തുടങ്ങിയവർ‍ പങ്കെടുത്തു. മൻസൂർ‍ സ്വാഗതവും നൂറുദ്ദീൻ മുണ്ടേരി നന്ദിയും പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed