"സാരഥീയം-2017" നവംബര്‍ ഹവല്ലി ഖാദ്സിയാ സ്പോര്‍ട്ടിങ് ക്ലബ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറി
കുവൈത്ത് സിറ്റി : സാരഥി കുവൈറ്റിന്റെ പതിനെട്ടാമത് വാര്‍ഷികാഘോഷമായ "സാരഥീയം-2017" നവംബര്‍ ഹവല്ലി ഖാദ്സിയാ സ്പോര്‍ട്ടിങ് ക്ലബ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറി.
"മാനുഷീക സേവനം" എന്ന തത്വത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സാരഥി ,അഗതികള്‍ക്ക് ഒരു കൂടാരം(സാരഥി ഭവന നിര്‍മ്മാണ പദ്ധതി),സാരഥി പാലിയേറ്റീവ് കെയര്‍ സെന്റര്‍ എന്നീ രണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് "സാരഥീയം-2017" ആഘോഷിച്ചത്.
ഉത്ഘാടന സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ സിബി യു.എസ് നിര്‍വ്വ ഹിച്ചു.സാരഥി പ്രസിഡ്ന്റ് ശ്രീ സജീവ് നാരായണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാരഥി സെന്റര്‍ ഫോര്‍ എക്സലന്‍സ് ഡയറക്ടര്‍ കേണ്‍ല്‍ വിജയന്‍ മുഖ്യാതിഥി,സാരഥി ജനറല്‍ സെക്രട്ടറി ശ്രീ വിനീഷ് വിശ്വം,പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍
ശ്രീ ജയന്‍ എന്‍.എസ്,ട്രഷറര്‍ ശ്രീ ജയന്‍ സദാശിവന്‍, അല്‍മുള്ള അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീ ഹുസേഫ സദന്‍പുര്‍വാല, രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത്ത്,സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ അനിത് കുമാര്‍,വനിതാവേദി വൈസ് ചെയര്‍പേര്‍സണ്‍ ശ്രീമതി ജിനി ജയകുമാര്‍,സാരഥി ഗുരുകുലം പ്രസിഡന്റ് മാസ്റ്റര്‍ അഖില്‍ സലിം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പഠനത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.മികച്ച അദ്ധ്യാപകര്‍ക്കുള്ള പുരസ്ക്കാരം നേടിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ബിനുമോനെ ചടങ്ങില്‍ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി സാരഥി ഏര്‍പ്പെടുത്തിയ ഡോ.പല്പു അവാര്‍ഡ് ശ്രീ മനോജ് മാവേലിക്കര,ശ്രീ സലിം കൊമ്മേരി എന്നിവര്‍ ചടങ്ങില്‍ ഏറ്റുവാങ്ങി.
ഇരുനൂറോളം കലാകാരന്മാര്‍ അണിനിരന്ന,ആദി കവി മുതല്‍ ഉള്ള കവികളുടെ സമൂഹത്തിലെ ദുരാചാരങ്ങള്‍ക്ക് എതിരായി തൂലിക ചലിച്ച കവിതകളിലൂടെ ഉള്ള നാടകീയ നൃത്തശില്പം "അഗ്നിസ്തോകം" തുടര്‍ന്ന് വേദിയില്‍ അരങ്ങേറി.
പ്രശസ്ത പിന്നണി ഗായകന്‍ ഡോ.മധു ബാലകൃഷ്ണന്‍,റിയാലിറ്റി ഷോകളിലൂടെ ലോക പ്രശസ്തനായ വൈഷ്ണവ് ഗിരീഷ്,ലക്ഷ്മി ജയിന്‍,അനിത ഷേയ്ക് എന്നിവര്‍ അണിനിരന്ന സംഗീതവിരുന്നും,ജൂനിയര്‍ ശിവമണി ജിനോയുടെ നേതൃത്വത്തിലുള്ള ഫൂഷന്‍ അടങ്ങുന്ന മെഗാഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.


