അനധികൃത ടാക്സി സർവീസുകൾ നടത്തിയ 186 ഡ്രൈവർമാർ അറസ്റ്റിൽ


മനാമ : രാജ്യത്ത് അനധികൃത ടാക്സി സർവീസുകൾ നടത്തിയ 186 ഡ്രൈവർമാരെ കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. ലൈസെൻസ് ഇല്ലാതെ തങ്ങളുടെ സ്വകാര്യ കാറുകൾ ടാക്സികളാക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അലി ദറാജ് പറഞ്ഞു. കുറ്റക്കാരെന്ന് തെളിഞ്ഞാൽ, ബഹ്‌റൈൻ സ്വദേശികൾ അല്ലാത്ത ഡ്രൈവർമാർ പിഴയും ജയിൽ ശിക്ഷയും നാടുകടത്തലും നേരിടേണ്ടിവരും. ഫെബ്രുവരി 22 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് ഇവർ അറസ്റ്റിലായത്. കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 
 
രജിസ്റ്റർ ചെയ്ത ബഹ്‌റൈനി ടാക്സി ഡ്രൈവർമാരുടെ ഉപജീവനത്തിന് ഹാനികരമാകുന്ന ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഗതാഗത വകുപ്പ് പരിശോധനകൾ തുടരുകയാണെന്ന് ദറാജ് പറഞ്ഞു. അനധികൃത ടാക്സി ഡ്രൈവർമാരുമായി സഹകരിക്കരുതെന്ന് പൊതുജനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ ഡയറക്ടർമാർ, അധികാരികൾ എന്നിവരുമായി സഹകരിച്ച് ഇതിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed