ദു­ബൈ­യി­ലെ­ ടാ­ക്സി­കളിൽ സ്മാ­ർ­ട് മീ­റ്റർ സംവി­ധാ­നം ഏർ­പ്പെ­ടു­ത്തു­ന്നു­


ദുബൈ : ടാക്സികളിൽ സ്മാർട് മീറ്റർ സംവിധാനം സ്ഥാപിക്കുന്ന നടപടികൾ അടുത്ത വർഷം ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. 6.88 കോടി ദിർഹം ചിലവിലാണു പദ്ധതി നടപ്പാക്കുന്നത്. ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ സ്മാർട് മീറ്ററിന്റെ പ്രവർത്തനം വിലയിരുത്തി. 

ഉപഭോക്താക്കളുടെ ആവ ശ്യങ്ങൾ അനുസരിച്ച് ദുബൈയിയുടെ ടാക്സി സേവനം മികച്ചതാക്കുമെന്ന് അൽ തായർ പറഞ്ഞു. ദുബൈയിയെ സ്മാർട് സിറ്റിയാക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം അറിയിച്ചു.

ടാക്സികളിൽ ഈ വർഷം ജൂൺ വരെ 4850 സ്മാർട് മീറ്ററുകൾ സ്ഥാപിച്ചെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം അവസാനത്തോടെ 7850 ഉപകരണങ്ങൾകൂടി സ്ഥാപിക്കും. ആകെയുള്ള 10550 ടാക്സികളിൽ സ്ഥാപിക്കുന്നത് അടുത്ത വർഷം ജൂണോടെ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed