സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മികച്ച വിജയവുമായി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ISB) വീണ്ടും മികവ് തെളിയിച്ചു. ഫലം അനുസരിച്ച് 98.09 ശതമാനം വിജയമാണ് സ്കൂൾ നേടിയത്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് സ്ട്രീമുകളിൽ 100 ശതമാനം വിജയം കൈവരിക്കാൻ സ്കൂളിന് സാധിച്ചു.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പരീക്ഷയെഴുതിയവരിൽ 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ1 (A1) ഗ്രേഡ് കരസ്ഥമാക്കി. 52 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. കൂടാതെ, 272 വിദ്യാർത്ഥികൾ 75 ശതമാനത്തിന് മുകളിലും 514 വിദ്യാർത്ഥികൾ 60 ശതമാനത്തിന് മുകളിലും മാർക്ക് നേടി മികച്ച വിജയം രേഖപ്പെടുത്തി.

article-image

dgdg

article-image

zf

You might also like

  • Lulu Exchange
  • Straight Forward

Most Viewed