യുവാവ് മരിച്ച ബോട്ടപകടം: കോസ്റ്റ് ഗാർഡ് ക്യാപ്റ്റനും മറ്റ് രണ്ടുപേർക്കും തടവ് ശിക്ഷ


പ്രദീപ് പുറവങ്കര

മനാമ: കടലിലുണ്ടായ ബോട്ടപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കോസ്റ്റ് ഗാർഡ് വെസ്സൽ ക്യാപ്റ്റനും മറ്റ് രണ്ടുപേർക്കും ഹൈ ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു. അപകടത്തെത്തുടർന്ന് കാണാതായ യുവാവിന്റെ മൃതദേഹം പിന്നീട് ഖത്തറിലാണ് കണ്ടെത്തിയിരുന്നത്.

പരിശോധനക്കായി മീൻപിടുത്ത ബോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ കോസ്റ്റ് ഗാർഡ് വെസ്സലുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അമിതവേഗതയിൽ അശ്രദ്ധമായി വെസ്സൽ ഓടിച്ചതിനാണ് ക്യാപ്റ്റനെ അഞ്ച് വർഷം തടവിനും 500 ദിനാർ പിഴയ്ക്കും ശിക്ഷിച്ചത്. ലൈസൻസില്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ചതിനും നിയമങ്ങൾ ലംഘിച്ചതിനും ബോട്ടിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് മൂന്ന് വർഷവും മൂന്ന് മാസവും തടവും 1000 ദിനാർ പിഴയും വിധിച്ചു. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ബോട്ടിൽ ഒരുക്കാത്തതിന് ഉടമയ്ക്കെതിരെയും നടപടിയുണ്ടാകും.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed