ബഹ്‌റൈൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; രണ്ട് സ്ത്രീകൾ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് സ്ത്രീകളെ കസ്റ്റംസ് അധികൃതർ പിടികൂടി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ ബോഡി സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആകെ 168 ഗുളികകളാണ് (Capsules) കണ്ടെടുത്തത്. ആദ്യ യാത്രക്കാരിയിൽ നിന്ന് 100 ഗുളികകളും രണ്ടാമത്തെയാളിൽ നിന്ന് 68 ഗുളികകളും അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റിന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണവും നിയമനടപടികളും ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
dfgdfg

