ഒഴിവുള്ള പാർലമെന്റ് സീറ്റുകളിൽ നിലവിൽ ഉപതെരഞ്ഞെടുപ്പില്ല; പ്രത്യേക ക്രമീകരണം വരുമെന്ന് ബഹ്റൈൻ സ്പീക്കർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പാർലമെന്റിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഉടൻ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പാർലമെന്റ് സമ്മേളനം നീട്ടിക്കൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാത്ത സാഹചര്യമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഒഴിവുള്ള മണ്ഡലങ്ങളിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഭരണഘടന അനുസരിച്ച് ഒരു എം.പി താൻ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തെ മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ, ഒഴിവുള്ള മണ്ഡലങ്ങളിലെ സേവന-ഭരണപരമായ കാര്യങ്ങൾക്കായി തൊട്ടടുത്ത മണ്ഡലത്തിലെ എം.പിമാരുടെ സേവനം തേടുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ട്. അംഗത്വം റദ്ദാക്കപ്പെട്ട എം.പിമാർ വ്യക്തിഗതമായി സമർപ്പിച്ച ബില്ലുകൾ സഭയിൽ നിന്ന് പിൻവലിച്ചതായും എന്നാൽ മറ്റ് അംഗങ്ങളുമായി ചേർന്ന് സമർപ്പിച്ചവ നിലനിൽക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

article-image

asfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed